18.4.09

നഗ്ന സത്യങ്ങള്‍


അതിവേഗതയിലുളള നമുടെ ജീവിത യാത്രയില്‍ നമ്മുടെ കണ്മുമ്പിലുളള പല നഗ്ന സത്യങ്ങളും കാണാനോ, അതുമല്ലെങ്കില്‍ നമുടെ തന്നെ മുന്കാല ജീവിത യാത്രയിലേക്ക് ഒന്നു തിരഞ്ഞു നോക്കാനോ ആരും തന്നെ തയ്യാറാകാറില്ല. തിരക്കു പിടിച്ച ഈ യാത്ര എവിടെ ചെന്നവസാനിക്കുമെന്ന് അവന് തന്നെ നിശ്ചയമില്ല.

അല്പ നാളത്തെ നമുടെ ഈ യാത്ര കുണ്ടുകളും കുഴികളും നിറഞ്ഞ വഴികളിലൂടെയായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇതിനെരെ പ്രതിരോധിച്ച് മുന്നേറിയാല്‍ മാത്രമെ ദുരിതങ്ങളും ദുഖങ്ങളും കഷ്ടപാടുകളും നിറഞ്ഞ ഈ യാത്ര വിജയകരമാവുകയുള്ളൂ. ഈ യാത്രക്കിടയില്‍ നാം കണ്ടത് എത്രയെത്ര ഭയാനകമായ കാഴ്ചകള്‍! അത്ഭുത പെടുത്തുന്ന കാഴ്ചകള്‍!! കരളലിയിപ്പിക്കുന്ന ദയനീയ കാഴ്ചകള്‍!!!






ഇതെല്ലാം ഒന്നു കാണുമ്പോള്‍ നമുടെ നയനങ്ങള്‍ അറിയാതെ തന്നെ നിറഞ്ഞു പോകും. പെട്ടെന്ന് കാണുമ്പോള്‍ ഇതെല്ലാം സത്യമോ അതോ മിഥ്യയോ എന്ന് നമുക്ക് തോന്നിപ്പോകും. ഇതെല്ലാം യതാര്ത്ഥ്യങ്ങളാണ്. നമുക്കു ചുറ്റും കാണുന്ന നഗ്ന സത്യങ്ങളാണിതൊക്കെ.

ഒരു നേരത്തെ വിശപ്പടക്കാന വകയില്ലാതെ മാറാവ്യാധി രോഗങ്ങളുമായി മരണത്തോട് മല്ലിടുന്ന എത്രയെത്ര പട്ടിണി കോലങ്ങള്‍ ഇന്നിന്റെ ലോകത്തുണ്ട്. ദിവസവും നാലും അഞ്ചും നേരം മൂക്കറ്റം ഭക്ഷണം കഴിച്ച്, ബാക്കി വരുന്നവ യാതൊരു മനപ്രയാസവും കൂടാതെ ഭക്ഷണ പദാർത്ഥങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് ഒരു പക്ഷേ ഇതെല്ലാം വിശ്വസിക്കാന് പ്രയാസമായിരിക്കും. നാം അനാവശ്യമായി കളയുന്ന ഈ വെള്ളവും ഭക്ഷണ പദാർത്ഥങ്ങളും കൊണ്ട് എത്രയെത്രയാളുകൾക്ക് വിശപ്പടക്കാന് സാദിക്കുമെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ

പക്ഷേ കാര്യത്തിന്റെ കിടപ്പ് അതിലപ്പുറവുമാണ്. വിശന്നു വലഞ്ഞു എല്ലും തോലുമായ പട്ടിണി കോലങ്ങള്‍ ആഹാരത്തിനായി കേഴുമ്പോള്‍, അവർക്കിടയിലേക്ക് ഭക്ഷണ പദാർത്ഥങ്ങളാണെന്ന വ്യാജെനെ കയറി വരുന്ന നരഭോജികളേയാണ് പേടിക്കേണ്ടത്. ഇവർ നല്കുന്ന പൊതികള്‍ ഭക്ഷണമാണെന്ന ധാരണയില്‍ വിശപ്പിന്റെ കാഠിന്യം കൊണ്ട് ആർത്ഥിയോടെ തുറന്നു നോക്കുമ്പോഴേക്കും (നിമിഷങ്ങൾക്കുള്ളില്‍ എല്ലാം സംഭവിച്ചുട്ടുണ്ടാകും) വിശപ്പില്ലാത്ത, പട്ടിണിയില്ലാത്ത, ദുരിതങ്ങളില്ലാത്ത ഒരു ലോകത്തേക്ക് അവർ യാത്രയായിട്ടുണ്ടാകും. ഇത്രയും കാഠിന്യമാണോ ഇവരുടെ ഹൃദയം.

ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കാന് ഒരിക്കലും നമുക്കാവില്ല. എല്ലാം കാണുന്ന, കേള്‍ ക്കുന്ന, അറിയുന്ന ഒരാളുണ്ടെന്ന ബോധം നമുക്കുണ്ടായാല്‍ മതി. ഇതൊക്കെയായിട്ടും മനസ്സലിയാത്ത കാഠിന്യമുള്ള ഹൃദമാണോ നമ്മുടേത്.

0 അഭിപ്രായം:

Best Blogger TipsComment here

Leave Your Valuable Comment Here.


നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ പ്രധാനപെട്ടതാണ്. അത് തന്നെയാണ് എന്റെ പ്രചോദനവും. അഭിപ്രായങ്ങള്‍ക്ക് മുന്‍കൂറായി നന്ദി രേഖപെടുത്തുന്നു.

back to top