1.11.11

ഹര്‍ത്താലുകൊണ്ട്‌ നാം എന്ത് നേടി


...മാന്യ വായനക്കാ൪ക്ക്കേരള പിറവി ദിനാശംസകൾ‍ ...

  ഷ്ട പാടുകളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോള്അവരെ അകമഴിഞ്ഞ് സഹായിക്കുക എന്നത് മനുഷ്യ സ്നേഹമാണ് എന്നാണ് നാമെല്ലാം മനസ്സിലാക്കിയിട്ടുള്ളത്. പക്ഷെ ആധുനിക യുഗത്തില്ഒരു പാട് പഠനങ്ങള്ക്കും ഗവേഷണങ്ങള്ക്കും വിധേയമാക്കി ഇന്നിന്റെ സമൂഹം അതിന്റെ നിര്വ്വചനം  മാറ്റി എഴുതപെട്ടുവെന്നാണ് അറിയാന്സാധിക്കുന്നത്. സാധാരണ ജനങ്ങളുടെയും നിരാലംബരുടെയും അത്താണിയാകേണ്ടവര്‍, കാപട്യത്തിന്റെയും കാട്ടാളത്തിന്റെയും മുഖമൂടിയണിഞ്ഞ് അധികാരത്തിലേറി പാവപെട്ടവനെ എങ്ങനെയെല്ലാം ക്രൂശിക്കാന്പറ്റുമോ, അതിനുള്ള മാര്ഗങ്ങള്തേടുന്നവരാണ് ഇന്നത്തെ ജന സേവകര്‍.  സാധാരണക്കാരായ പാവപെട്ട ജനങ്ങളെ കഷ്ടപെടുതിയും കണ്ണുനീ‍ കുടിപ്പിച്ചും ആത്മഹത്യയിലേക്ക്  പ്രേരിപ്പിച്ചും ആനന്ദം കണ്ടെത്തുകയാണ് ഇന്നത്തെ ഭരണ കൂടങ്ങ‍ ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയി‍ രാജ ഭരണത്തെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള നിയമ നി‍മാണങ്ങളും ഭരണ പരിഷ്കാരങ്ങളും നടത്തപെടുന്നു. മുതലാളി–തൊഴിലാളി വിവേചനം കാണിക്കുന്നു. അവരവരുടെ സ്വാ൪ത്ഥ താൽപര്യങ്ങ‍ സംരഷിക്കുന്നതിനായി സാമ്രാജ്യത ശക്തികൾക്കും മുതലാളിമാ൪ക്കും‍‍ വേണ്ടി നിയമങ്ങ മാറ്റി എഴുതുന്നു.   ‘ഇന്ത്യ’ എന്ന മഹാ രാജ്യത്തെ കുറേശെയായി അവ‍‍ക്ക് തീറെഴുതി കൊടുക്കുന്നു. ഇത്രയൊക്കെ പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല, കേന്ദ്ര സ‍ക്കാരിന്‍റെ ജനദ്രോഹ നടപടിക‍ കാണുമ്പോ‍ ഒരിക്കലും കണ്ടില്ലെന്നു നടിക്കാനാവില്ല. നമ്മുടെ രാജ്യത്ത് ഈയിടയായി ഡീസലിന്‍റെയും പെട്രോളിന്‍റെയും വില നിരന്തരമായി വ൪ദ്ധി ക്കുന്നു. പെട്രോളിയം ഉ‍പന്നങ്ങളുടെ പൂ൪ണ നിയന്ത്രണം വ‍ കുത്തക മുതലാളിമാ൪ക്ക് എറിഞ്ഞു കൊടുത്തിട്ട്, അവ വില വ൪ദ്ധിപ്പിക്കുമ്പോ‍ ഞങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല എന്ന് പറഞ്ഞു കയ്യും കെട്ടിയിരിക്കുന്ന ഒരു സ൪ക്കാ‍.
എങ്കി‍ എന്തിനാ ഒരു സ൪ക്കാ‍.......!!! ???.  എല്ലാം മുതലാളിമാ‍ നോക്കി കൊള്ളുമല്ലോ. വെറുതെ ശമ്പളവും ആനുകൂല്യങ്ങളും കൈപറ്റാ‍ വേണ്ടി മാത്രം മന്ത്രിമാരെ നമുക്ക് ആവശ്യമുണ്ടോ? ജനസേവകരാണ് പോലും.........? ഇവരെ ജന ദ്രോഹക‍ എന്നല്ലാതെ എന്ത് പറയും. തെരഞ്ഞടുപ്പി‍ മത്സരിക്കുമ്പോ‍ അവരുടെ മോഹന വാഗ്ദാനങ്ങളും നി൪ദേശങ്ങളും സഹായങ്ങളും കേട്ടാ‍ മരണപെട്ടുപോയ ആളുക‍ വരെ അവ൪ക്ക് വോട്ട് ചെയ്യാ‍ വേണ്ടി ഉയ൪ത്തെഴുന്നേറ്റു വരും. പക്ഷെ പാലം കടക്കുവോളം നാരായണ, പാലം കടന്നാ‍ കോരായണ.... അതാണ് അവരുടെ സ്ഥിതി.

          2 ജി, 3 ജി, ആദ൪ശ് തുടങ്ങി പല ഓമന പേരുകളും വിളിച്ചു, കോടിക‍ തങ്ങളുടെ കീശയിലക്കാ‍ ശ്രമിക്കുകയാണ് ഈ പാവം ജനസേവക‍ ചെയ്യുന്നത്. പൊതു ഖജനാവ്‌ എങ്ങനെയെങ്കിലും കാലിയാക്കെണ്ടേ? സാധാരണക്കാരുടെ നികുതി പണമാണ് ഇതെന്ന് അവ‍ ഓ൪ക്കുന്നുണ്ടോ? ഇനി ഓ൪ത്താ‍ എന്ത്? രണ്ടു മൂന്നു വ൪ഷത്തിനുള്ളി‍ കോടാനു കോടിക‍ കയ്യി‍ വരുമ്പോ‍ അതൊക്കെ എന്തിനു ഓ൪ക്കണം? 'ശ൪ക്കര കുടത്തി‍ കയ്യിട്ടാ‍ നക്കാത്തവരുണ്ടോ?

          അഴിമതി കേസുകളി‍ പെട്ട് പിടിക്കപെട്ട കുറച്ചാളുക‍, തങ്ങളുടെ ഭാവി സുരക്ഷക്കായി പ്രമേഹ രോഗത്തിനും മറ്റുമുള്ള ഭക്ഷണ ക്രമങ്ങ‍ പരിശീലിച്ചു വരുന്നു. മറ്റു ചിലരാകട്ടെ ഇപ്പോഴും മാന്യന്മാരായി വിലസുന്നു. ലോക രാജ്യങ്ങ‍ സാമ്പത്തിക മാധ്യം പിടിപെട്ടു ആടി ഉലഞ്ഞപ്പോയും യാതൊരു ചാഞ്ചാട്ടവും ഇല്ലാതെ, ലോക രാജ്യക്കന്മാ൪ക്ക് മുമ്പില്‍ യശസ്സുയ൪ത്തി നിന്നത് ഇന്ത്യ മാത്രമായിരുന്നു. നിങ്ങ‍ ഒന്ന് ആലോചിച്ചു നോക്കൂ... ഇത്രയും കോടാനു കോടിക‍ കട്ടു തിന്നിട്ടും നമ്മുടെ സാമ്പത്തിക നില എത്ര ഭദ്രമാണ്. അത് തന്നെ പിടിക്കപെട്ട ഒന്നോ രണ്ടോ കേസുക‍ മാത്രം. പിടിക്കപെടാതെ തിന്നതും ഇപ്പോ‍ തിന്നു കൊണ്ടിരിക്കുന്നതുമായ എത്ര അഴിമതി കേസുക‍ പുറത്തു വരാനുണ്ടാകും. ഈ കോടികളെല്ലാം പൊതു ഖജനാവി‍ ഉണ്ടായിരുന്നെങ്കി നമ്മുടെ ഭാവി എത്ര സുരഷിതമായേനെ. മറ്റുള്ളവരുടെ അല്ലെങ്കി‍ ഇന്ത്യയിലെ മൊത്തം ജനങ്ങളുടെ ഭാവിയെ കുറിച്ചോ൪ത്ത് എന്തിനു തല പുണ്ണാക്കണം എന്നായിരിക്കും ഈ ജനസേവക‍ ചിന്തിക്കുന്നത്. അവരുടെ ഭാവി സുരക്ഷിതമാക്കണം. ഒരു പക്ഷെ അടുത്ത തെരഞ്ഞടുപ്പി മത്സരിക്കാ‍ ചാ൯സ് കിട്ടുമോ? കിട്ടിയാല്‍ തന്നെ വിജയിക്കുമോ? അപ്പോ‍ ഒറ്റയടിക്ക് തന്നെ കോടിക‍ തട്ടുക. അല്ലാതെന്ത്? 'സ്വന്തം കാര്യം സിന്ദാബാദ്'

          ഓണം ആഘോഷിച്ചു പുറത്തിറങ്ങിയ കേരള ജനതയ്ക്ക് കേന്ദ്ര സ൪ക്കാരിന്‍റെ വക, അല്ല സ൪ക്കാരിന്‍റെ മുതലാളിമാരുടെ വക ഓണ പുടവ സമ്മാനം. സെപ്ത്. 15നു അ൪ദ്ധ രാത്രി മുത‍ പെട്രോളിന്‍റെ വില വ൪ദ്ധിപ്പിച്ചു. അതി‍ തങ്ങ‍ നിസ്സഹായരനെന്ന പതിവ് പല്ലവി ആവ൪ത്തിച്ചു കൊണ്ട് സംസ്ഥാന സ൪ക്കാറുകൾക്ക് വേണമെങ്കി‍ നികുതി ഒഴിവാക്കി പാവങ്ങളെ സഹായിക്കാമെന്ന് ഒരു അടികുറിപ്പും. ഇതെന്താ കേന്ദ്ര സ൪ക്കാരിനു ഇത് അവലംബിക്കാ‍ പറ്റില്ലെന്നാണോ? ജനാധിപത്യ രീതിയി‍ തെരഞ്ഞടുപ്പ് നടത്തി (വോട്ടു കാശു കൊടുത്തു വാങ്ങിയാലും) വിജയിച്ചവരെല്ലേ അവിടെയിരിക്കുന്നവരും. അയ്യോ അപ്പോ‍ പിന്നെ ഈ കട്ട് മുടിച്ച കോടിക‍ എങ്ങനെ നികത്താനാവും. അതിനു സാധാരണക്കാരെ പിഴിയുകയല്ലാതെ മറ്റു മാ൪ഗമില്ല. അല്ലാതെ ഈ മുതലാളിമാരും മന്ത്രിമാരും ഒക്കെ നികുതി കൊടുക്കുക എന്നാല്‍ അന്തസ്സിനു യോജിച്ചതാണോ? അത് കൊണ്ടല്ലേ അവരുടെ കയ്യിലുള്ള കോടിക‍ വിദേശ ബാങ്കുകളി‍ നിക്ഷേപിച്ചത്?

          ഏതായാലും കേന്ദ്ര സ൪ക്കാരിന്‍റെ ഈ ഓണ സമ്മാനം കേരളം ശരിക്കും ആഘോഷിച്ചു. കേരളത്തിന്‍റെ ആനുകൂല്യം കൊണ്ടാണോ എന്നറിയില്ല മറ്റു സംസ്ഥാനങ്ങൾക്ക് ഇത് ലഭിച്ചെങ്കിലും അവരൊന്നും ആഘോഷിക്കാന്‍ പോയില്ല. കേരളം ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു അടിച്ചു പൊളിച്ചു. കേരളീയര്‍ പണ്ടേ അങ്ങനെയാണ്. ഓണമെന്നോ, വിഷുവെന്നോ, ഈദ്‌ എന്ന് വേണ്ട ഏതു ആഘോഷവും ചുരുങ്ങിയത് മൂന്ന് ദിവസമാണ് ആഘോഷിക്കാറുള്ളത്. ഇതും അത് പോലെ തന്നെ. സെപ്ത് 15-നു പ്രഖ്യാപനം വന്നു. 16-നു ഉജ്ജല പ്രകടത്തിന്, ആവേശം കൂടാന്‍ മൂന്ന് സ൪ക്കാര്‍ വാഹനങ്ങ അഗ്നിക്കിരയാക്കി.
ഇടക്കുള്ള ഗ്രനേഡ് പ്രയോഗങ്ങളും ജല പീരങ്കികളും കണ്ണീര്‍ വാതകങ്ങളും പ്രകടനക്കാരെ ആവേശം കൊള്ളിച്ചു എന്ന് മാത്രമല്ല, ആവേശം മൂത്ത് പല സ൪ക്കാര്‍ ഓഫീസുകളും അടിച്ചു തക൪ത്തു . ആദ്യ ദിനങ്ങളിലെ ആഘോഷങ്ങളില്‍, ആഘോഷിച്ചവ൪ക്ക് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായി. അവരുടെ നേട്ടങ്ങ‍ ചോദിക്കാന്‍ ആരുമില്ല. കാരണം അത് പൊതു മുതലാണ്. ചോദിക്കാനും പറയാനും ആളില്ലാത്ത അനാഥ മുതല്, സാധാരണക്കാരുടെ വിയ൪പ്പിന്‍റെ അംശം. ആരു സമരം നടത്തിയാലും ആദ്യം തിരിയുന്നത് പൊതു മുതല്‍ നശിപ്പിക്കുക എന്ന സമീപനമാണ്.  ഇനി ആരെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്താല്‍ അവരെ അടിച്ചമ൪ത്തുക എന്നതാണ് ഒരു പൊതു നയം. പക്ഷെ ആദ്യ ദിനത്തിലെ നഷ്ടം നികത്താന്‍ തൊട്ടടുത്ത ദിവസം ഹ൪ത്താല്‍. അന്നും കടകളടപ്പിച്ചും കെ സ് ആര്‍ ടി സി ബസുക‍ എറിഞ്ഞു തക൪ത്തും അവര്‍ കണക്കു തീ൪ത്തു . ഇനി എല്ലാവരെയും ഉൾകൊള്ളിച്ചു കേരളമൊട്ടുക്കും സെപ്ത് 19-നു പരിപൂ൪ണ ഹ൪ത്താല്‍. ഹ൪ത്താല്‍ ദിനത്തിന്റെ തലേന്ന് ഒരു പ്രഖ്യാപനം. പാല്‍, പത്രം, വിവാഹം, രോഗികളെ കൊണ്ട് പോവുന്ന വാഹനങ്ങള്‍ എന്നിവയെ ഹ൪ത്താലില്‍ നിന്ന് ഒഴിവാക്കി. അതൊരു പ്രഖ്യാപനം തന്നെ.!!!
          ഇങ്ങനെയുള്ള ഹ൪ത്താലുക‍ മൂലം എത്ര രോഗികളുടെ ജീവനാണ് പൊലിഞ്ഞു പോയത്? മരണ വെപ്രാളവുമായി പിടയുന്ന ജീവനും കൊണ്ട് വാഹനങ്ങള്‍ ചീറി പായുമ്പോള്‍ എത്ര വാഹനങ്ങളാണ് എറിഞ്ഞു പൊളിച്ചത്? രോഗി നടു റോഡില്‍ കിടന്നു മരിക്കുക, ഇതാണെത്രെ മനുഷ്യ സ്നേഹം. അന്ന് തന്നെ വിവാഹ പാ൪ട്ടി സഞ്ചരിച്ച ബസിനു നേരെയും കല്ലേറുണ്ടായി. അവര്‍ ബോര്‍ഡ് വെച്ചാണത്രേ യാത്ര ചെയ്തത്. എന്നിട്ടെന്താ എറിഞ്ഞു പൊളിച്ചു. അവര്‍ പിന്നീട് മറ്റൊരു വാഹനം സംഘടിപ്പിച്ചാണത്രേ യാത്ര പുനരാംഭിച്ചത്. അത് മാത്രമല്ല ഹ൪ത്താല്‍ തുടങ്ങുന്നത് രാവിലെ 6 മണി മുതല്‍ വൈകു 6 മണി വരെയാണ്. പക്ഷെ പുല൪ച്ചെ രണ്ടു മണിക്കും നാലു മണിക്കും ഓടിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ എറിഞ്ഞു പൊളിച്ചു. അത് പോലെ ഇലക്ട്രിക് സിറ്റി ഓഫീസുകള്‍, വില്ലേജു ഓഫീസുകള്‍, പോസ്റ്റ്‌ ഓഫീസുകള്‍, പാസ്‌പോ൪ട്ട് ‌ ഓഫീസ് തുടങ്ങിയ സ൪ക്കാര്‍ ഓഫീസുകളും, പ്രകൃതി സ്നേഹം കൊണ്ട് അവിടെ ഉണ്ടായിരുന്ന പൂച്ചെടികളും പൂന്തോട്ടങ്ങളും എല്ലാം നശിപ്പിച്ചു. ഇതിനെല്ലാം ഉപരി ഏറെ പ്രശംസ നേടിയ കാര്യം ഇതിനെല്ലാം നേതൃത്വം നൽകുന്നത് രാജ്യ സ്നേഹികളായ, പ്രകൃതി സ്നേഹികളായ പവങ്ങുളുടെ പാര്‍ട്ടിയും അവരുടെ യുവ ജന പ്രസ്ഥാനങ്ങളും ആണെന്നുള്ളതാണ്.

          യു.ഡി.എഫ് സ൪ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യ മെടുത്ത തീരുമാനം പ്രേട്രോളിയം വില വര്‍ദ്ധനവിലൂടെ സ൪ക്കാരിനു ലഭിക്കുന്ന അധിക വിൽപ്പന നികുതി വേണ്ടെന്നു വെക്കുകയായിരുന്നു. ഇത് മൂലം ജനങ്ങൾക്ക് ‌ പ്രതി വര്‍ഷം 142 കോടി രൂപയുടെ പ്രയോജനമാണ് ലഭിച്ചത്. രണ്ടാമതും വില വ൪ദ്ധിപ്പിച്ചപ്പോയും അധിക വിൽപ്പന നികുതി വേണ്ടെന്നു കേരള സ൪ക്കാര്‍ തീരുമാനിച്ചു. എന്നിട്ടും സമരവുമായി മുന്നോട്ടു വരുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കാരണം ഇടതു മുന്നണി സ൪ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 16 തവണയും പെട്രോളിയം വില വര്‍ദ്ധനവ്‌ ഉണ്ടായപ്പോയും പതിനഞ്ചു തവണയും വ൪ദ്ധിപ്പിച്ച നികുതി വാങ്ങിയവരാണ് സമര രംഗത്തുള്ളത്. അധിക നികുതി ഒഴിവാക്കണം എന്നാവശ്യപെട്ടു പ്രതിഷേധമുയ൪ന്നപ്പോള്‍ അന്നത്തെ ധന മന്ത്രി പരിഹസിക്കുകയായിരുന്നു. 600 കോടി വാങ്ങിയിട്ട് ഇപ്പോള്‍ സമരത്തിലാണ് പോലും.

          അത് മാത്രമല്ല, യു.ഡി.എഫ് സ൪ക്കാര്‍ 2005 ല്‍ പെട്രോളിന്റെ വിൽപ്പന നികുതി 26.04% ആക്കിയിരുന്നു. 2006 ആഗസ്റ്റില്‍ വില കൂടിയപ്പോള്‍ ഇടതു സ൪ക്കാര്‍ ഇത് 29.01% ആക്കി ഉയര്‍ത്തുകയാണ് ചെയ്തത്. 2008 ജൂണില്‍ 26.03% ആക്കി കുറച്ചെങ്കിലും 2009 ഫെബ്രുവരിയില്‍ വീണ്ടും 29.01% ആക്കി. യു.ഡി.എഫ് സ൪ക്കാര്‍ അധികാരമേറ്റതിന്റെ തൊട്ടടുത്ത ദിവസം ഇത് 26.64% എന്ന നിരക്കിലേക്ക് കുറച്ചു. എന്നാല്‍ ഇപ്പോഴിത് 25.42% ആക്കി വീണ്ടും കുറച്ചിരിക്കുകയാണ്.
          
          ഹർത്താൽ കൊണ്ട് നാം എന്തു നേടിയെന്ന് ഹർത്താൽ നടത്തിയവരോടോ മറ്റോ ചോദിച്ചാൽ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ടു നില്ക്കുകയല്ലാതെ മറ്റൊരു മറുപടി ഇവർക്കില്ല.  പക്ഷെ നമുക്ക് ഒന്നറിയാം. പെട്രോളിന്റെ വില വീണ്ടും വര്ധിപ്പിക്കാന്ഒരുങ്ങുന്നു. കേരള പിറവി സമ്മാനമായി മൂന്നു നാല് ദിവസത്തിനുള്ളില്ഇതും നമുക്ക് പ്രതീക്ഷിക്കാം. ഹർത്താൽ നടത്തി കുറെ എറിഞ്ഞും പൊളിച്ചും ഒരുപാട് നാശ നഷ്ടങ്ങളുണ്ടാക്കി, ഒരുപാടു ആളുകൾ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ചു എന്നവർക്കറിയാം.  പക്ഷേ ഈ ഹർത്താൽ എന്തിനു വേണ്ടി? അതു കൊണ്ട് നാം എന്ത് നേടി? സാധാരണക്കാർക്കോ ഇതു നടത്തിയവർക്കോ മറ്റോ ഇതു കൊണ്ട് വല്ല നേട്ടവുമുണ്ടായോ? എല്ലാറ്റിനും ഒരു മൗനം മാത്രമേ അവർക്കുള്ളൂ.ലാത്തി വീശിയ വകയിൽ കിട്ടിയ അടിയും കല്ലേറിലും മറ്റുമുണ്ടായ മുറിവുകളും ഒടിവുകളും വരവ് വെക്കുമ്പോള്ആശുപത്രിയിലെ ചികിത്സയുടെ ചെലവു എഴുതി തള്ളിയാലും ശിഷ്ട കാലത്തേക്കുള്ള സമ്പാദ്യമായി, അവ എന്നെന്നേക്കുമായി ഓര്മ്മിക്കാന്അവര്ക്ക് വക നല്കുന്നു. അവരുടെ നീറുന്ന മനസ്സുകളെ നമുക്ക് ഇങ്ങനെ പറഞ്ഞു സമാധാനിപ്പിക്കാം.


          വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചുളള സമരങ്ങളുടെയും മറ്റും പാശ്ചാതലത്തില്‍ കേരളത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുത്തനെ കുറച്ചു. ഇത് മൂലം കേരളത്തില്‍ വന്‍ ഗതാഗത കുരുക്ക് അനുഭവപെടുന്നു. കട്ട പുറത്തുണ്ടായിരുന്ന വാഹനങ്ങളും വീട്ടു മുറ്റത്ത്‌ പ്രദ൪ശനത്തിനു വെച്ചിരുന്ന വാഹനങ്ങളും നിരത്തിലിരക്കിയതാണ് ഇത്രയും ഗതാഗത കുരുക്കിനു കാരണം. വരും ദിവസങ്ങളില്‍ ഇത് വ൪ദ്ധിക്കുകയുള്ളൂ എന്നാണ് സര്‍വേ ഫലം വെക്തമാക്കുന്നത്. ഇത് മൂലം സാധാരണക്കാരായ പല൪ക്കും പുറത്തിറങ്ങാന്‍ കഴിയാതെയായി.


വാഷ്ണം:-  സാധനങ്ങളുടെ വില വ൪ദ്ധിക്കുന്നത് മൂലം വില കുറയുന്ന മറ്റൊരു സാധനമുണ്ട്. അത് മറ്റൊന്നുമല്ല, മനുഷ്യന്‍ തന്നെ. ഇന്ന് മനുഷ്യ ജീവനും സ്വത്തിനും വിലയില്ലാതെ എങ്ങും പിടിച്ചു പറിയും കൊള്ളയും കൊലയും കൊള്ളിവെപ്പുമാണ്.
'വാഴ മുള്ളില്‍ വീണാലും മുള്ള് വാഴയില്‍ വീണാലും കേടു വാഴക്ക്‌ തന്നെ'

2 അഭിപ്രായം:

CEEKAY പറഞ്ഞു...

ഏതായാലും വളരെ പ്രസംസനീയമായ ഒരു വിധിയായിരുന്നു ഈ അടുത്ത കാലത്ത് കോടതി പുറപ്പെടുവിച്ചത്. പൊതു മുതല്‍ നശിപ്പിച്ച കേസുകളില്‍ പെട്ട ആര്‍ക്കെങ്കിലും ജാമ്യം ലഭിക്കണമെങ്കില്‍ നഷ്ടം എത്രയാണെന്ന് കണക്കാക്കി അത്രയും തുക കെട്ടിവെക്കണം. നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ആ തുക തിരിച്ചു നല്‍കുകയും ചെയ്യും. ലക്ഷ കണക്കിന് രൂപ കെട്ടിവെച്ചാണ് പാവങ്ങളുടെ പാര്‍ട്ടി തങ്ങളുടെ അനുയായികളെ ഇപ്പോള്‍ പുറത്തിറക്കിയത്. അതിനു ശേഷം ഒരു ഹര്‍ത്താല്‍ നടന്നെങ്കിലും വളരെ സമാധാന പരമായിരുന്നു. പൊതു മുതല്‍ ഒന്നിലും തൊടരുത് എന്നാണ് പാര്‍ട്ടി രാജാവിന്റെ ഒര്ടരെത്രേ! ഇതെന്താ വെടികെട്ടില്ലാത്ത പൂരമോ?

jubu പറഞ്ഞു...

ingane kattu mudich pavapettavante panam keeshayilaakkunna rajya drohigale janathinte naduvil irakkanam ...........

Best Blogger TipsComment here

Leave Your Valuable Comment Here.


നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ പ്രധാനപെട്ടതാണ്. അത് തന്നെയാണ് എന്റെ പ്രചോദനവും. അഭിപ്രായങ്ങള്‍ക്ക് മുന്‍കൂറായി നന്ദി രേഖപെടുത്തുന്നു.

back to top