
1. കംപ്യുട്ടർ ഏതായാലും ഓപറേറ്റർ നന്നായാൽ മതി.
2. ആരാന്റെ സിസ്റ്റത്തിൽ വൈറസ് കയറിയാൽ കാണാ൯ നല്ല ചേല്.
3. വൈറസിനെ പേടിച്ച് കംമ്പ്യൂട്ട൪ കത്തിക്കുക.
4. ആരാന്റെ വീട്ടിലെ കംപ്യുട്ടർ കണ്ട് സ്വന്തം വീട്ടിൽ ഫ്ളോപ്പി വാങ്ങുക.
5. കീബോ൪ഡെന്നതു ഞാനറിയും, സീഡി പോലെ ഉരുണ്ടിരിക്കും.
6. മൌസുണ്ടായാൽ പോര, ക്ലിക്ക് ചെയ്യാ൯ പഠിക്കണം.
7. ടൈപ്പ് ചെയ്താൽ പോരെ, കീയെണ്ണേണ്ട കാര്യമുണ്ടോ
8. പണം കായ്ക്കുന്ന ഫയലായാലും വൈറസ് കയറിയാൽ നശിപ്പിക്കണം.
9. തന്നെ പോലെ തന്റെ സിസ്റ്റത്തെയും സ്നേഹിക്കുക.
10. വൈറസ് പോലെ വന്നത് വൈ ടു കെ പോലെ പോവുക.
11. നെറ്റിൽ കിടന്ന വൈറസിനെയെടുത്ത് സിസ്റ്റത്തിൽ വെയ്ക്കുക.
12. തേടിയ ഫയൽ കഴ്സറിൽ തട്ടി.
13. വേണമെങ്കിൽ സോഫ്റ്റ് വെയർ ഫ്ളോപ്പിയുലും കയറും.
14. മൌസില്ലെങ്കിലെ മൌസിന്റെ വിലയറിയൂ.
15. വാവിട്ട വാക്കും റീസൈക്കിൾ ബി൯ വിട്ട ഫയലും തിരിച്ചെടുക്ക൯ പറ്റില്ല.
16. നെറ്റിലുള്ളത് Download ചെയ്യുകയും വേണം, സിസ്റ്റത്തിൽ വൈറസ് കയറാനും പാടില്ല.
17. ഫയൽ പോയാൽ റീസൈക്കിൾ ബിന്നിലും തപ്പണം.
0 അഭിപ്രായം:
Leave Your Valuable Comment Here.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ പ്രധാനപെട്ടതാണ്. അത് തന്നെയാണ് എന്റെ പ്രചോദനവും. അഭിപ്രായങ്ങള്‍ക്ക് മുന്‍കൂറായി നന്ദി രേഖപെടുത്തുന്നു.